എൽഐ‌സി ഐപിഒ: ഓഹരിയൊന്നിന് 1693-2692 രൂപയായി നിശ്ചയിച്ചേക്കും

അ‌ഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (19:59 IST)
പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ അഞ്ചുശതമാനം ഓഹരികൾ സർക്കാർ കൈമാറും.ഓഹരിയൊന്നിന് 1,693-2,692 രൂപ നിലവാരത്തിാലകും വില നിശ്ചയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സര്‍ക്കാര്‍ സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാകും വിറ്റഴിക്കുക.

വില്പനയ്ക്കുവെയ്ക്കുന്ന മൊത്തം ഓഹരികളില്‍ 10ശതമാനം പോളസി ഉടമകള്‍ക്കായി നീക്കിവെയ്ക്കും. അഞ്ച് ശതമാനം ജീവനക്കാർ‌ക്കും അനുവദിക്കും.പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള കരടുരേഖ സെബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവിൽ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 12 ലക്ഷം കോടിക്കും 15 ലക്ഷം കോടിക്കും ഇടയിലാണ്. ഐപിഒ‌ പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.

പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടുപ്രകാരം എല്‍ഐസിയുടെ വിപണി വിഹിതം 64.1ശതമാനമാണ്. 2021-22 സാമ്പത്തികവര്‍ഷത്തെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയ അറ്റലാഭം 1,437 കോടി രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :