ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ| JOYS JOY| Last Modified ചൊവ്വ, 12 ജനുവരി 2016 (10:23 IST)
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 46.48 പോയിന്റ് ഉയര്‍ന്ന് 24871.52ലും നിഫ്‌റ്റി 19.40 പോയിന്റ് ഉയര്‍ന്ന് 7583ലുമെത്തി.

വ്യാപാരം തുടങ്ങിയപ്പോള്‍ 390 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 117 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.

അതേസമയം, എല്‍ ആന്‍ഡ് ടി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഹീറോ, ഒ എന്‍ ജി സി, അദാനി പോര്‍ട്‌സ്, ഐ ടി സി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :