ജിഎസ്ടി വരുമ്പോള്‍ സാധാരണക്കാരന്‍റെ കുടുംബ ബജറ്റില്‍ സംഭവിക്കുന്നതെന്ത്?

ബുധന്‍, 21 ജൂണ്‍ 2017 (13:37 IST)

GST, Tax, Arun Jaitley, Budget, Modi, Car, ജിഎസ്ടി, ചരക്കുസേവന നികുതി, അരുണ്‍ ജയ്‌റ്റ്‌ലി, ബജറ്റ്, കാര്‍

ചരക്ക് സേവന നികുതി ബില്‍ വരുന്നതോടെ രാജ്യം സാമ്പത്തികമായി ഏകീകരിക്കപ്പെടുമെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ അഭിപ്രായം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നികുതികള്‍ ഏകീകരിച്ചുകൊണ്ടാണ് പുതിയ ചരക്ക് സേവന നികുതി. 
 
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ നികുതികള്‍ ഏകീകരിച്ച് ഒറ്റ നികുതി സംവിധാനം, ഒരു ഉത്പന്നത്തിന് ഒറ്റ നികുതി നല്‍കിയാല്‍ മതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തര്‍സംസ്ഥാന വിനിമയങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാന വിനിമയങ്ങ‌ള്‍ക്ക് സംസ്ഥാനവും നികുതി ഈടാക്കും. കേന്ദ്രം പിരിക്കുന്ന നികുതിയുടെ വിഹിതം ഉപഭോക്തൃ സംസ്ഥാനത്തിന് ലഭിക്കും. 
 
അതുകൊണ്ട് തന്നെ ഉത്പാദക സംസ്ഥാനത്തിനേക്കാള്‍ ഉപഭോക്ത്യ സംസ്ഥാനത്തിനാണ് ചരക്ക് സേവന നികുതി ബില്‍ വരുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നത്. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്‍പ്പന, വിനോദ നികുതി, സര്‍ചാര്‍ജുകള്‍, ആഡംബര നികുതി, ലോട്ടറി നികുതി എന്നിവ ഇല്ലാതാകും. 
 
ജിഎസ്ടി വരുമ്പോള്‍ എന്തൊക്കെ സാധനങ്ങള്‍ക്കാണ് വില കൂടുകയും കുറയുകയും ചെയ്യുക എന്ന് അറിയേണ്ടേ:
 
വില കൂടുന്നവ
 
ചെറുകാറുകള്‍
സിഗരറ്റ്
മദ്യം
മൊബൈല്‍ ഫോണ്‍ ബില്‍
തുണിത്തരങ്ങള്‍
ബ്രാന്‍ഡഡ് ആഭരണങ്ങള്‍
വിമാനടിക്കറ്റ്
ഹോട്ടല്‍ ഭക്ഷണം
ബാങ്കിംഗ് സേവനങ്ങള്‍
 
വില കുറയുന്നവ
 
വാഹനങ്ങള്‍(എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്യുവി തുടങ്ങിയവയ്ക്ക്)
കാര്‍ ബാറ്ററി
പെയിന്റ്, സിമന്റ്
ഇലക്ട്രോണിക് ഉപകരണങ്ങള്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജിഎസ്ടി ചരക്കുസേവന നികുതി അരുണ്‍ ജയ്‌റ്റ്‌ലി ബജറ്റ് കാര്‍ Gst Tax Budget Modi Car Arun Jaitley

ധനകാര്യം

news

ആറ് രൂപയ്ക്ക് 4ജി/3ജി അണ്‍ലിമിറ്റഡ് ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുമായി വോഡാഫോണ്‍ ‍!

ടെലികോം മേഖലയിലെ യുദ്ധം അവസാനിക്കുന്നില്ല. ജിയോ തുടങ്ങി വച്ച വെല്ലുവിളി നേരിടനായി ...

news

49,999 രൂപവിലയുള്ള മോട്ടോ X ഫോഴ്സ് 12,999 രൂപയ്ക്ക്!; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

തകർക്കാൻ കഴിയാത്ത ഡിസ്പ്ലേയോടുകൂടിയ ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള വിപണിയിലെത്തിച്ച ...

news

വാഹന വിപണിയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ !

വാഹന വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കുതിച്ചു പായുന്നു. വിപണിയിലെത്തി 20 ...

news

4000എം‌എ‌എച്ച് ബാറ്ററി, പോക്കറ്റിലൊതുങ്ങുന്ന വില; മോട്ടോ സി പ്ലസ് വിപണിയില്‍

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ഫോൺ മോട്ടോ സി പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. ...