എഡ്ഡിയോട് കളിക്കരുത്; 3 പേരായാലും, 30 പേരായാലും ! - മമ്മൂട്ടി കസറുന്നു

Mammootty, Eddy, Master Piece, Udaykrishna, Ajay Vasudev, Edward Livingstone, Varalakshmi, മമ്മൂട്ടി, എഡ്ഡി, മാസ്റ്റര്‍ പീസ്, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍, വരലക്ഷ്മി
BIJU| Last Modified വെള്ളി, 2 ജൂണ്‍ 2017 (16:05 IST)
മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റര്‍ പീസ്’ കൊല്ലം ഫാത്തിമ മാത കോളജില്‍ പുരോഗമിക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രൊഫസര്‍ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് സ്റ്റണ്ട് സില്‍‌വയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടുന്നത്. 30 സ്റ്റണ്ട് താരങ്ങള്‍ ഈ രംഗങ്ങളില്‍ അണിനിരക്കുന്നുണ്ട്.

തിരക്കഥ രചിക്കുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നറിലെ ഏറ്റവും ഹൈലൈറ്റായ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നായികയായ വരലക്ഷ്മിയും ഈ ആക്ഷന്‍ രംഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവാണ്. സന്തോഷ് പണ്ഡിറ്റ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മുകേഷ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സെപ്റ്റംബറില്‍ പൂജ റിലീസായാണ് മാസ്റ്റര്‍ പീസ് പ്രദര്‍ശനത്തിനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :