‘സച്ചിനെ‘ ഇനി സ്കൂളില്‍ പഠിപ്പിക്കും

WEBDUNIA|
PRO
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതം മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സ്പോര്‍ട്സ് ഇതിഹാസത്തിന്റെ ജീവിതം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.

ഏതു ക്ലാസ്സിലെ പാഠപുസ്തകത്തിലാണ് സച്ചിനെ കുറിച്ചുള്ള അധ്യായം ഉണ്ടാവുകയെന്നും മറ്റും ഇതുവരെ തീരുമാനമായില്ല. ഇക്കാര്യം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ യോഗം ചേരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി രാജേന്ദ്ര ദര്‍ദ പറഞ്ഞു.

സച്ചിനെ കുറിച്ച് പാഠപുസ്തകത്തില്‍ ഒരു അധ്യായം വേണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വിദ്യാര്‍ത്ഥി സേന കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സച്ചിന്റെ ജീവിതം സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകുമെന്നാണ് സൂചന. നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ ചന്ദുബോര്‍ഡെയുടേയും, സുനില്‍ ഗവാസ്‌കറുടേയം ജീവിതവും മഹാരാഷ്ട്രയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :