അവസാന രഞ്ജി: അര്‍ദ്ധ സെഞ്ചുറിയുമായി സച്ചിന്‍ ക്രീസില്‍ത്തന്നെ

റോത്തക്ക്| WEBDUNIA|
PTI
തന്റെ അവസാന ആഭ്യന്തര മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി സച്ചിന്‍ ക്രീസില്‍ തുടരുന്നു‍. റോത്തക്കില്‍ ഹരിയാണയ്‌ക്കെതിരെ രഞ്ജി മത്സരത്തിന്റെ അവസാനദിനം മുംബൈയുടെ പ്രതീക്ഷയത്രയും സച്ചിന്റെ ബാറ്റിലാണ്.

നാലുവിക്കറ്റ് ശേഷിക്കെ, 39 റണ്‍സാണ് മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത്. 55 റണ്‍സുമായി ക്രീസില്‍നില്ക്കുന്ന സച്ചിന് വാലറ്റമാണ് കൂട്ട്. സ്‌കോര്‍: ഹരിയാണ 134, 241. മുംബൈ 136, ആറിന് 201.

ക്ഷമയോടെ ബാറ്റുമേന്തി ക്രീസിലുറച്ചുനിന്ന് ടീമിന് വിജയപ്രതീക്ഷ തിരികെനല്കാന്‍ സച്ചിനായി. ആറ് റണ്‍സെടുത്ത ധവല്‍ കുല്‍ക്കര്‍ണിയാണ് സച്ചിന് കൂട്ടായി ക്രീസിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :