ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനെ ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്തു. കേന്ദ്ര കായിക മന്ത്രാലയം ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കിയാണ് ധ്യാന്‍ചന്ദിനെ ശുപാര്‍ശ ചെയ്തത്.

കായിക താരങ്ങള്‍ക്ക് ഭാരത രത്‌ന നല്‍കാമെന്ന നിയമ ഭേദഗതി വന്നപ്പോള്‍ ആദ്യം ഉയര്‍ന്ന് വന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ധ്യാന്‍ചന്ദിന്റെയും പേരുകളായിരുന്നു. ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുകള്‍ നേടിയത് ധ്യാന്‍ചന്ദിന്റെ കരുത്തിലായിരുന്നു.

ധ്യാന്‍ചന്ദിന് ഭാരത് രത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശക്കത്ത് പ്രധാനമന്ത്രിയ്ക്ക് അയച്ചതായി സ്‌പോര്‍ട്‌സ് സെക്രട്ടറി പി കെ ദേബ് അറിയിച്ചു. കത്ത് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കും.

1932 ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍ തുടങ്ങി തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയത് ധ്യാന്‍ ചന്ദിലൂടെയായിരുന്നു. 1979ല്‍ ലോകത്തോട് വിടപറഞ്ഞ ധ്യാന്‍ചന്ദിന് മരണാനന്തര ബഹുമതിയായി ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഭാരതരത്‌ന.

2011ല്‍ ധ്യാന്‍ചന്ദിന് ഭാരത് രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് 82 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :