2018 ലോകകപ്പ് ഹോക്കി ഇന്ത്യയില്‍?

ന്യൂഡല്‍ഹി| WEBDUNIA|
PRO
2018 ഹോക്കി ലോകകപ്പിന്റെ വേദിയാകാന്‍ ഇന്ത്യയും രംഗത്ത്. ഇന്റെര്‍നാഷണല്‍ ഫെഡറേഷന്റെ പട്ടികയില്‍ ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളാണ് ഉള്ളത്.

ഏഷ്യയില്‍നിന്ന് ഇന്ത്യയെക്കൂടാതെ മലേഷ്യയാണുള്ളത്. നെതര്‍ലന്‍ഡ്സാണ് 2014 ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്നത്‍. കഴിഞ്ഞ ലോകകപ്പ് ഡല്‍ഹിയില്‍വച്ചായിരുന്നു.

2018ലെ ലോകകപ്പ് വേദി ഇന്ത്യക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഈവര്‍ഷം നവംബര്‍ എട്ടിനു വേദി സംബന്ധിച്ച് തീരുമാനമുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :