സ്കൂള്‍ കായികമേള: കേരളം ഓവറോള്‍ ചാമ്പ്യന്മാര്‍

റാഞ്ചി| Joys Joy| Last Modified വെള്ളി, 23 ജനുവരി 2015 (16:11 IST)
അറുപതാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാര്‍ .ഇത് തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 36 സ്വര്‍ണം നേടി 212 പോയിന്റുമായാണ് കേരളം ഒന്നാമതെത്തിയത്. തമിഴ്നാട് രണ്ടാംസ്ഥാനത്തിയപ്പോള്‍ മഹാരാഷ്‌ട്രയാണ് മൂന്നാം സ്ഥാനത്ത്.

36 സ്വര്‍ണവും 26 വെള്ളിയും 24 വെങ്കലവും സ്വന്തമാക്കിയാണ് കേരളം കിരീടം നിലനിര്‍ത്തിയത്. മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്‍ണം കേരളത്തിനാണ്. കേരളത്തിന്റെ ജിസ്ന മാത്യുവാണ് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കിയത്.

അവസാന ദിവസമായ ഇന്ന് 14 സ്വര്‍ണവും ഒമ്പതു വെള്ളിയും എട്ട് വെങ്കലവും കേരളം നേടിയിരുന്നു. എന്നാല്‍ , കഴിഞ്ഞ വര്‍ഷത്തെ 38 സ്വര്‍ണത്തിന് ഒപ്പമെത്താന്‍ കേരളത്തിനു കഴിഞ്ഞില്ല. സ്പ്രിന്റ്, ജംപ്, പിറ്റ് ഇനങ്ങളില്‍ നേട്ടമുണ്ടാക്കാനും കേരളത്തിന് ഇത്തവണ കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :