ദേശീയ ബോള്‍ ബാഡ്‌മിന്റണ്‍: തമിഴ്‌നാട്‌ ചാമ്പ്യന്‍‌മാര്‍

കൊല്ലം| WEBDUNIA| Last Modified ഞായര്‍, 27 മാര്‍ച്ച് 2011 (10:48 IST)
സീനിയര്‍ നാഷണല്‍ ബാള്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ-വനിതാ വിഭാഗങ്ങളില്‍ തമിഴ്‌നാട്‌ ചാമ്പ്യന്‍‌മാരായി. പുരുഷവിഭാഗത്തില്‍ ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയാണു തമിഴ്‌നാട്‌ കിരീടം ചൂടിയത്‌ (29-18, 29-6).

സെമിഫൈനലില്‍ തമിഴ്‌നാട്‌ കര്‍ണാടകയെ പരാജയപ്പെടുത്തിയപ്പോള്‍ കേരളത്തെ പരാജയപ്പെടുത്തിയാണ് ആന്ധ്രാപ്രദേശ് ഫൈനലിലെത്തിയത്. ലൂസേഴ്‌സ് ഫൈനലില്‍ കേരളം കര്‍ണാടകയെ പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തില്‍ കേരളത്തെ തോല്‍പ്പിച്ചാണ്‌ തമിഴ്‌നാട്‌ ജേതാക്കളായത്‌(29-16, 29-18). സെമി ഫൈനല്‍ മത്സരങ്ങളില്‍ ആന്ധ്രയെ പരാജയപ്പെടുത്തി തമിഴ്‌നാട്‌ ഫൈനലിന് യോഗ്യത നേടിയപ്പോള്‍ കര്‍ണാടകയെ പരാജയപ്പെടുത്തിയാണ് കേരളം അന്തിമപ്പോരാട്ടത്തിനെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :