സാനിയ-ടെകാവു സഖ്യം സെമി ഫൈനലില്‍

മെല്‍ബണ്‍| WEBDUNIA|
PTI
മിര്‍സ- ഹൊറിയ ടെകാവു സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ്‌ ഡബിള്‍സ്‌ സെമിഫൈനലില്‍ കടന്നു.

ആറാം സീഡുകാരായ സാനിയ - ടെകാവു സഖ്യം ഐസം ഉള്‍ ഹഖ്‌ ഖുറേഷി - ജൂലിയ ജോര്‍ജസ്‌ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ (6 - 3, 6 - 4) പരാജയപ്പെടുത്തിയത്‌.

63 മിനിറ്റ്‌ നീണ്ടു നിന്ന മല്‍സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. സെമി ഫൈനലില്‍ ജര്‍മിള ഗജ്ഡോസോവ - മാത്യു എബ്ഡന്‍ സഖ്യത്തെയാണ്‌ നേരിടേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :