വനിതാ ടെക്കീസിനെ ധീരരാക്കാന്‍ സാനിയ മിര്‍സ അഭിനയിക്കുന്നു

ഹൈദരാബാദ്| WEBDUNIA| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2013 (14:22 IST)
PRO
ഹൈദരാബാദില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ധീരരാക്കാനും ബോധവത്കരണത്തിനുമായി നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രത്തില്‍ സാനിയ മിര്‍സ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

22 വയസുള്ള വനിത ഐടി പ്രൊഫഷണലിന് അടുത്തിടെയുണ്ടായ പീഡനത്തെത്തുടര്‍ന്നാണ് സൈബരാബാദ് പൊലീസ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

അപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ഒഴിവാക്കമെന്നും യുവതികളെ ബോധവത്കരിക്കുകയാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം.

ഒരു വനിതാ ഡെപ്യൂട്ടി കമ്മീഷണറുള്‍പ്പെട്ട ഒരു സംഘം പൊലീസുദ്യോഗസ്ഥരും ഐടി വിദഗ്ദരും ചേര്‍ന്നാണ് സിനിമയുടെ അണിയറ ജോലികള്‍ നടത്തുന്നത്. മുന്‍ നിര ഐടി കമ്പനികളും ഈ ഷോര്‍ട് ഫിലിമില്‍ സഹകരിച്ചിട്ടുണ്ട്. തീയേറ്ററിലുള്‍പ്പടെ ഈ ഷോര്‍ട് ഫിലിം ഉടന്‍ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :