സമനിലയില്‍ കുടുങ്ങി ആനന്ദ്

സൂറിച്ച്| WEBDUNIA|
PRO
ചെസ് ചലഞ്ചില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിന് നാലാം സമനില. രണ്ട് പോയിന്‍റുമായി ആനന്ദ് അവസാന സ്ഥാനത്താണ്.

നാലാം റൗണ്ടില്‍ ഇറ്റാലിയന്‍ താരം ഫാബിയോ കരൗണയോടു തോറ്റിരുന്നു ആനന്ദ്. ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡ് അഞ്ചാം റൗണ്ടില്‍ ആനന്ദിനെ തളച്ചു. ഒരു റൗണ്ട് കൂടി മാത്രമാണ് ശേഷിക്കുന്നത്.

അഞ്ചാം റൗണ്ടില്‍ റഷ്യയുടെ വ്ളാഡിമിര്‍ ക്രാംനിക്കിനെ തളച്ച കരൗണ മൂന്നു പോയിന്‍റുമായി ചാംപ്യന്‍ഷിപ്പില്‍ മുന്നില്‍. നാലു പേര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ രണ്ടര പോയിന്‍റുമായി ക്രാംനിക്കും ഗെല്‍ഫാന്‍ഡും തൊട്ടുപിന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :