സൂറിച്ച് ചെസ്: ആനന്ദിന് സമനില

സൂറിച്ച്| WEBDUNIA|
PTI
ലോക ചാംപ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് സൂറിച്ച് ചെസ് ചലഞ്ചില്‍ സമനില വഴങ്ങി. ഇറ്റാലിയന്‍ താരം ഫാബിയോ കരോണയാണ് ആനന്ദിനെ തളച്ചത്.

കറുത്ത കരുക്കളുമായി കളിച്ച ആനന്ദിന് മുന്‍തൂക്കമുണ്ടായിരുന്നവെങ്കിലും, മുതലാക്കാന്‍ കരോണ അനുവദിച്ചില്ല. കഴിഞ്ഞ ഗ്രെങ്ക് ചെസ് ടൂര്‍ണമെന്‍റില്‍ കരോണയെ മറികടന്ന് ആനന്ദ് വിജയിച്ചിരുന്നു.

മറ്റൊരു മത്സരത്തില്‍ റഷ്യയുടെ വ്ളാഡിമിര്‍ ക്രാംനിക്കിനെ - ഇസ്രയേല്‍ താരം ബോറിസ് ഗെല്‍ഫാന്‍ഡും തളച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :