സന്തോഷ്‌ ട്രോഫി: പരിശീലന ക്യാമ്പ്‌ 20 മുതല്‍

കൊച്ചി| WEBDUNIA| Last Modified ശനി, 14 ഡിസം‌ബര്‍ 2013 (13:07 IST)
PRO
ജനുവരി 24-ന്‌ ആരംഭിക്കുന്ന അറുപത്തിയെട്ടാമത്‌ സന്തോഷ്‌ ട്രോഫി ടീമിനെ തെരഞ്ഞെടുക്കാനുള്ള പരിശീലന ക്യാമ്പ്‌ 20-ന്‌ ആരംഭിക്കും.

ക്യാമ്പിലേക്ക്‌ അഞ്ചു ഗോള്‍ കീപ്പര്‍മാര്‍, 10 പ്രതിരോധ താരങ്ങള്‍, 10 മധ്യനിര താരങ്ങള്‍, 10 സ്‌ട്രൈക്കര്‍മാര്‍ അടക്കം 37 പേരെ തെരഞ്ഞെടുത്തു.ക്യാമ്പില്‍ നിന്ന്‌ 22 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുക്കും.

തുടര്‍ന്ന്‌ ജനുവരി രണ്ടാം വാരം ടൂര്‍ണമെന്റിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കും. എം ശ്രീധരനാണ്‌ സെലക്ഷന്‍ ക്യാമ്പ്‌ കോച്ച്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :