മരിയ ഷറപ്പോവ മുടി മുറിച്ചു. അതൊരു വലിയ കാര്യമാണോ എന്നാണോ ചോദ്യം? എന്നാല്‍ അതൊരു വലിയ കാര്യമായിക്കഴിഞ്ഞു. റഷ്യന്‍ ടെന്നിസ് സുന്ദരിയുടെ പുതിയ ഹെയര്‍സ്റ്റൈല്‍ ഫേസ്ബുക്കില്‍ വന്‍ ഹിറ്റ്. ഒമ്പതിനായിരത്തിനുമേല് കമന്റുകളാണ് മുടി മുറിച്ച ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഭിനന്ദനങ്ങളുടെ പ്രവാഹമാണെങ്കിലും തെറിവിളിയും ഒട്ടും കുറവല്ല.
ഷറപ്പോവയുടെ സുന്ദരമായ മുടിയുടെ ആരാധകരാണ് ദേഷ്യവും സങ്കടവും സഹിക്കാനാവാതെ തെറിവിളികളുമായി എത്തിയിരിക്കുന്നത്. ചിലരുടെ കമന്റുകളില്‍ ‘നഷ്ടബോധം’ വ്യക്തം. എന്നാല്‍ പുതിയ ലുക്കില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന ആശംസകളും റഷ്യന്‍ ബ്യൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
“ഞാന്‍ ഞെട്ടി. മുടിയുടെ നീളം വളരെ കുറഞ്ഞുപോയി” - സിംഗപ്പൂരില്‍ നിന്നുള്ള ആരാധകന് പറയുന്നു.
“ഇത് വളരെ വ്യത്യസ്തമായ ലുക്ക് ആണ്. ഇന്ററസ്റ്റിംഗ്. പക്ഷേ നീണ്ട മുടിയുള്ള ഷറപ്പോവയെയാണ് എനിക്കിഷ്ടം” - റഷ്യന്‍ ആരാധകന് സെനിയ മക്സിമെങ്കോ എഴുതിയിരിക്കുന്നു.
ഷറപ്പോവ പോസ്റ്റുചെയ്ത ചിത്രം ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തവര്‍ നാല്‍പ്പതിനായിരത്തോളം വരും. എന്തായാലും പുതിയ ലുക്ക് ഹിറ്റായതിന്റെ സന്തോഷത്തിലാണ് മരിയ ഷറപ്പോവ. ഇത്രയും വലിയ പ്രതികരണം താന്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് ഷറപ്പോവ സമ്മതിക്കുന്നു.
പുതിയ ഹെയര്‍ സ്റ്റൈല്‍ വന്നതോടെ ഷറപ്പോവയ്ക്ക് വിവാഹാലോചനകളും കൂടിയിട്ടുണ്ട്. എന്നാല്‍ ബാസ്ക്കറ്റ് ബോള്‍ താരം സാഷ വുജാസിക്കുമായി ഷറപ്പോവയുടെ വിവാഹമുറപ്പിച്ചിരിക്കുകയാണ് എന്ന് അധികമാര്‍ക്കും അറിയില്ലല്ലോ.
ചിത്രത്തിന് കടപ്പാട് - മരിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജ്