വീനസ് വില്യംസിന് ദുബായ് ഓപ്പണ്‍ കിരീടം

WEBDUNIA| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2014 (15:08 IST)
PRO
മുന്‍ ലോക ഒന്നാംനമ്പര്‍ താരം വീനസ് വില്യംസിന് ദുബായ് ഓപ്പണ്‍ ടെന്നിസ് കിരീടം.

ഫൈനലില്‍ ആലീസ് കോര്‍ണെറ്റിനെ 6 - 3, 6 - 0 ത്തിന് വീനസ് കീഴടക്കിയത്.

ഇത് മൂന്നാം തവണയാണ് വീനസ് ഇവിടെ കിരീടം നേടുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റാലിയന്‍ താരം ഫ്ളാവിയ പെന്നേറ്റയെ 6 - 3, 7 - 5നാണ് വീനസ് തകര്‍ത്തത്.

2009 ലും 2010 ലും വീനസ് ഇവിടെ കിരീടം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :