വിമ്പിള്‍ഡണിലെ എട്ടാം കിരീടത്തിനായി റോജര്‍ ഫെഡറര്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
എട്ടാം കിരീടം ലക്ഷ്യമിട്ടാണ് റോജര്‍ ഫെഡറര്‍ വിമ്പിള്‍ഡണിലെ കോര്‍ട്ടില്‍ എത്തുന്നത്. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാവുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ഫെഡറിലാണ്. വിമ്പിള്‍ഡണിലെ ആദ്യ റൗണ്ടില്‍ ഫെഡറര്‍ റുമാനിയയുടെ വിക്ടര്‍ ഹാനെസ്‌ക്യുവിനെയായിരിക്കും നേരിടുക.

കഴിഞ്ഞ തവണത്തെ വിമ്പിള്‍ഡണിലെ റണ്ണറപ്പ് ആന്‍ഡി മുറെയും മുന്‍ ചാമ്പ്യനും ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ റാഫേല്‍ നദാലും ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുന്നത് ഇന്നാണ് .വിമ്പിള്‍ഡണ്‍ കിരീടം നേടി ഒരേ ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയായിരിക്കും ഫെഡററുടെ ലക്ഷ്യം.

നിലവില്‍ 7 കിരീട നേട്ടങ്ങളുമായി പീറ്റ് സാംപ്രസിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഫെഡറര്‍. രണ്ട് തവണ വിമ്പിള്‍ഡണ്‍ ജേതാവായിട്ടുള്ള നദാല്‍ കഴിഞ്ഞ വര്‍ഷം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസ് ആണ് നദാലിന്റെ എതിരാളി.

വനിതാ സിംഗിള്‍സില്‍ ടോപ് സീഡുകളായ വിക്ടോറിയ അസരങ്കയും മരിയ ഷറപ്പോവയും ഇന്ന് ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :