വിജയമുറപ്പിച്ച ചെന്നൈയെ വെടിവച്ചുവീഴ്ത്തി കേരളം ഫൈനലില്‍

കേരളം, ചെന്നൈ, കേരള ബ്ലാസ്റ്റേഴ്സ്, പിയേഴ്സണ്‍, കൊച്ചി, ചെന്നൈ
ചെന്നൈ| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (21:52 IST)
സച്ചിന്‍! ഇത് താങ്കള്‍ക്ക് വേണ്ടി! ഐ എസ് എല്‍ ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. ആദ്യ മിനിറ്റുകളില്‍ തന്നെ 10 പേരായി അംഗസംഖ്യ കുറഞ്ഞ ശേഷം അവസാന നിമിഷത്തെ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചത്.

സ്കോര്‍ : 4-3

ആദ്യമെല്ലാം തകര്‍ത്തുകളിച്ചത് ചെന്നൈയിന്‍ എഫ് സി. അവസാനനിമിഷത്തെ വെടിക്കെട്ട് കേരളത്തിന്‍റെ വക. സ്റ്റീഫന്‍ പിയേഴ്സണ്‍ കേരളത്തിന് നല്‍കിയത് പുതുജീവനാണ്. പുറത്താകുമെന്ന് ഭയന്ന നിമിഷത്തില്‍ കേരളത്തെ ഫൈനലിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു എക്സ്ട്രാ ടൈം അവസാനിക്കാന്‍ നാലുമിനിറ്റ് ബാക്കിനില്‍ക്കെ പിയേഴ്സന്‍റെ ഗോള്‍.

ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന കളിയില്‍ എക്ട്രാ ടൈമിലാണ് കേരളം ഉണര്‍ന്നുകളിച്ചത്. അഗ്രിഗേറ്ററില്‍ 3-3 വന്നതോടെയാണ് എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടത്. എന്നാല്‍ ഒടുവില്‍ കേരളം കരുതിവച്ചത് ചെന്നൈക്ക് ഒരിക്കലും മറക്കാനാവാത്ത ദുരന്തം. പ്രഥമ ഐ എസ് എല്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ആഘോഷിക്കുകയാണ്.

കളി പൂര്‍ണമായും ചെന്നൈക്ക് വിട്ടുകൊടുത്ത ശേഷം ഭാഗ്യം കൊണ്ട് ഫൈനലില്‍ എന്‍‌ട്രി നേടുകയായിരുന്നു കേരളം എന്നു പറയേണ്ടിവരും. പ്രതിരോധം മാത്രമായിരുന്നു കളിയിലുടനീളം കേരളം പുലര്‍ത്തിയ നിലപാട്. സന്ദേശ് ജിംഗാന്‍റെ സെല്‍ഫ്‌ഗോള്‍ കൂടിയായപ്പോള്‍ കളി പൂര്‍ണമായും കൈവിട്ടുപോകുകയും ചെയ്തു.

കേരളത്തിന്‍റെ ഗോള്‍ വലയില്‍ ജെ ജെയുടെ വിവാദ ഗോള്‍ കൂടിയായതോടെ കേരളം തോല്‍‌വി ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമില്‍ കൊച്ചിയില്‍ കണ്ട അതേ ബ്ലാസ്റ്റേഴ്സ് ശൌര്യം ആവര്‍ത്തിക്കുന്നതിനാണ് ചെന്നൈ സ്റ്റേഡിയം സാക്ഷിയായത്.

എക്സ്ട്രാ ടൈമില്‍ മാര്‍കോ മറ്റെറാസി രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായത് ചെന്നൈയിന്‍ എഫ് സിയുടെ ആത്‌മവിശ്വാസം തകര്‍ത്തു. ഇയാന്‍ ഹൂമിനെ പിന്‍വലിച്ചതുപോലെയുള്ള മണ്ടത്തരങ്ങള്‍ പലത് കാണിച്ചെങ്കിലും അവസാന വിജയം കേരളത്തിന് നേടാനായത് എല്ലാം മറക്കാനുള്ള മരുന്നുപരീക്ഷണം കൂടിയാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :