വിംബിള്‍ഡണ്‍: സെറീന പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
വിംബിള്‍ഡണില്‍ വീണ്ടും അട്ടിമറി ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസും പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ സെബീനാ ലിസ്കിയോട് ഏറ്റുമുട്ടിയാണ് സെറീന പുറത്തായത്ത്. സ്കോര്‍: 6-2, 1-6, 6-4

സെറീനയെ അട്ടിമറിച്ച സെബീനാ ലിസ്കി ലോക മുപ്പത്തിയഞ്ചാം താരമാണ്. പല പ്രമുഖതാരങ്ങളും നേരത്തെ തന്നെ വിംബിള്‍ഡണില്‍ നിന്ന് പുറത്തായിരുന്നു. പരിക്ക് മൂലം വിക്ടോറിയ അസരങ്കയും തോല്‍‌വിയോടെ മരിയ ഷറപ്പോവയുമാണ് പുറത്തായ പ്രമുഖ വനിതാ താരങ്ങള്‍.

പുരുഷ വിഭാഗത്തില്‍ നദാലും ഫെഡര്‍‌റും ഉള്‍പ്പടെയുള്ളവര്‍ നേരത്തെ പുറത്തായിരുന്നു. ദ്യോക്കോവിച്ച് മാത്രമാണ് പ്രമുഖതാരങ്ങളില്‍ കളത്തിലുളളത്. ഡബിള്‍സില്‍ ഇ‌ന്ത്യയുടെ ഭൂപതി-നൌള്‍ സഖ്യം മൂന്നാം റൌണ്ട് പിന്നിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :