ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: മൂന്നാം മത്സരവും സമനിലയില്‍

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 13 നവം‌ബര്‍ 2013 (09:10 IST)
PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണും തമ്മില്‍ നടന്ന മൂന്നാം മത്സരവും സമനിലയില്‍ അവസാനിച്ചു.

നാലര മണിക്കൂര്‍ നീണ്ട മത്സരം 51 നീക്കങ്ങള്‍ക്കൊടുവിലാണ് സമനിലയില്‍ അവസാനിച്ചത്. ഇതോടെ ഇരുവര്‍ക്കും ഇപ്പോള്‍ ഒന്നര പോയിന്റ് വീതമാണുള്ളത്.

ബുധനാഴ്ച നടക്കുന്ന ചാന്പ്യന്‍ഷിപ്പിലെ നാലാം മത്സരത്തില്‍ ആനന്ദ് വെള്ളക്കരുവുമായെത്തും. മൂന്നാം റൗണ്ടിലും സമനില ഉടലെടുത്തതോടെ ആനന്ദിനും കാള്‍സനും ഇപ്പോള്‍ ഒന്നര പോയന്റ് വീതമുണ്ട്.

ബുധനാഴ്ച നാലാം റൗണ്ടില്‍ കാള്‍സന്‍ കറുപ്പില്‍ കളിക്കും.9 കളികളാണ് ഇനി അവശേഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :