ഉത്തേജകമരുന്ന്; എട്ട് അത്‌ലറ്റുകള്‍ക്ക് വിലക്ക്

ബെയ്ജിംഗ്| WEBDUNIA| Last Modified വ്യാഴം, 22 ഓഗസ്റ്റ് 2013 (11:58 IST)
PRO
ചൈനയില്‍ ഉത്തേജക മരുന്നുപയോഗിച്ച കുറ്റത്തിന് എട്ട് അത്‌ലറ്റുകള്‍ക്ക് വിലക്ക്. നാല് മാസത്തിനുള്ളിലാണ് എട്ട് പേര്‍ക്ക് ഉത്തേജകമരുന്ന് ഉപയോഗം മൂലം വിലക്ക് വീണത്. ചൈനീസ് ഉത്തേജകവിരുദ്ധ ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനയുടെ ദേശീയ മാരത്തണ്‍ ചാമ്പ്യനും ബെയ്ജിംഗ് ഒളിമ്പിക് ജേത്രിയുമായ ജിയാലിയുടെ 2012 മെയ് - 2013 ജനവരി കാലഘട്ടത്തിലെടുത്ത രക്തസാമ്പിളിലാണ് നിരോധിക്കപ്പെട്ട ഉത്തേജകൗഷധത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബയോളജിക്കല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതിനായി നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ട ചൈനയുടെ വനിതാ മാരത്തണ്‍താരം വാങ് ജിയാലിയും ഇവരിലുള്‍പ്പെടുന്നുണ്ട്.

മുമ്പ് നടത്തിയ പരിശോധനയിലൊന്നും 27-കാരിയായ ജിയാലി പിടിക്കപ്പെട്ടിരുന്നില്ല. ഈ വര്‍ഷം 12 താരങ്ങളെ ഉത്തേജകമരുന്നുപയോഗത്തിന് പിടികൂടിയതായി ഏജന്‍സി വെളിപ്പെടുത്തി. ഇവരിലേറെയും ചൈനയുടെ ദേശീയ ഗെയിംസില്‍ മത്സരിക്കുന്നവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :