റൂ‍ണി പ്രീമിയര്‍ ലീഗിനില്ല; ലോകകപ്പ് കളിക്കും

മാഞ്ചസ്റ്റര്‍| WEBDUNIA| Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (11:05 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇനിയുള്ള നിര്‍ണായക മത്സരങ്ങളില്‍ സൂപ്പര്‍ താരം വെയ്ന്‍‌റൂണിയുടെ സേവനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭ്യമാവില്ല. എന്നാല്‍ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ് വിശ്രമിക്കുന്ന റൂണി ലോകകപ്പിനുളള ഇംഗ്ലീഷ് ടീമില്‍ ഉണ്ടാവുമെന്ന് മാഞ്ചസ്റ്റര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ സീസണില്‍ മാഞ്ചസ്റ്ററിനു വേണ്ടി 34 ഗോളുകള്‍ നേടിയിട്ടുള്ള റൂണി അവരുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

റൂണിയുടെ അഭാവത്തില്‍ പുറകോട്ട് പോയ മാഞ്ചസ്റ്റര്‍ ചെല്‍‌സിയ്ക്ക് പിന്നില്‍ രണ്ടാമതാവുകയും ചെയ്തു. ഇന്നലെ ടോട്ടന്‍ഹാമിനെ തോല്‍‌പ്പിച്ച് മാഞ്ചസ്റ്റര്‍ വീണ്ടും ലീഗില്‍ തലപ്പത്തെത്തിയെങ്കിലും ഇന്ന് ചെല്‍‌സി വിജയിച്ചാന്‍ വീണ്ടും രണ്ടാമതാവും.

കാല്‍ക്കുഴയ്ക്കേറ്റ പരുക്കിനു പുറമെ പേശി വലിവ് അനുഭവപ്പെട്ടതാണ് റൂണിയ്ക്ക് പ്രീമിയര്‍ ലീഗും നഷ്ടമാവാന്‍ കാരണം. റൂണിയുടെ പരുക്ക് ഭേദമാവാന്‍ രണ്ട് മൂന്ന് ആഴ്ചയെങ്കിലും എടുക്കുമെന്ന് യുണൈറ്റഡ് മാനേജര്‍ അലക്സ് ഫെര്‍ഗൂസന്‍ പറഞ്ഞു.

ലോകകപ്പിന് ഒരു മാസം മുന്‍പ് തന്നെ റൂണി കളത്തിലിറങ്ങുമെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. ലോകകപ്പില്‍ ജുണ്‍ 12ന് അമേരിക്കയുമായാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :