മാഞ്ചസ്റ്റര്‍ കളിക്കാര്‍ക്ക് മുന്‍‌പില്‍ കൈനീട്ടുന്നു

ലണ്ടന്‍| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോള്‍ ക്ലബ്ബാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. കടം കയറിയാല്‍ കൈനീട്ടുക തന്നെ. വേറെ ആരോടുമല്ലല്ലോ. സ്വന്തം കളിക്കാരുടെ മുന്‍പിലല്ലെ. പറഞ്ഞുവരുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍‌മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കാര്യമാണ്.കടം കയറി മുടിഞ്ഞ മാഞ്ചസ്റ്റര്‍ ഇപ്പോള്‍ പണത്തിനായി കളിക്കാരുടെ മുന്‍പില്‍ കൈനീട്ടുകയാണെന്നാണ് കേള്‍വി.

മാഞ്ചസ്റ്റര്‍ ഉടമകളായ ഗ്ലേസേഴ്സ് കുടുമബമാണ് ഈ ആവശ്യവുമായി കളിക്കാരെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഖത്തറിലെ പരിശീലന ക്യാമ്പില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഗ്ലേസേഴ് കുടുംബം കളിക്കാരോട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. കടത്തില്‍ നിന്ന് കരകയറാനായി 500 മില്യണ്‍ പൌണ്ടിന്‍റെ ബോണ്ടിറക്കി കളിക്കാര്‍ക്ക് നല്‍കി പണം സമാഹരിക്കാനാണ് ഗ്ലേസേഴ്സ് കുടുംബത്തിന്‍റെ തീരുമാനം. ഏഴു ശതമാനം വാര്‍ഷിക പലിശയാണ് ബോണ്ടിന് നല്‍കുക.

2005 മെയ്‌യിലാണ് ഗ്ലേസേഴ്സ് കുടുംബം 810 മില്യണ്‍ പൌണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എറ്റെടുത്തത്. ഇതിനായി 540 മില്യണ്‍ പൌണ്ടാണ് ഗ്ലേസേഴ്സ് കുടുംബം വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :