മുരളീധരന്‍ പാക് കടലിടുക്ക് കീഴടക്കി

രാമേശ്വരം| WEBDUNIA|
PRO
PRO
ഇന്ത്യാ - ലങ്ക അതിര്‍ത്തിയിലെ പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡ് എസ് പി മുരളീധരന്. എന്നാല്‍ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പാക് കടലിടുക്ക് നീന്തിക്കടന്ന് റെക്കോര്‍ഡിടാന്‍ ചേര്‍ത്തലക്കാരന്‍ മുരളീധരനായില്ല.

പതിനഞ്ച് മണിക്കൂറും അഞ്ച് മിനിട്ടുമെടുത്താണ് മുരളീധരന്‍ പാക് കടലിടുക്ക് നീന്തിക്കടന്നത്. പത്ത് മണിക്കൂറിനുള്ളില്‍ പാക് കടലിടുക്ക് നീന്തിക്കടക്കുകയെന്ന ലക്‍ഷ്യമായിരുന്നു മുരളീധരനുണ്ടായിരുന്നത്. മുരളീധരന് ലക്‍ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പാക് കടലിടക്ക് കടന്നുവെന്ന റെക്കോര്‍ഡ് ആന്ധ്രാപ്രദേശിലെ എഡിജിപിയായ രാജീവ് ത്രിവേദിയുടെ പേരില്‍ നിലനില്‍ക്കും. 12.31 മണിക്കൂറിലായിരുന്നു ത്രിവേദി പാക് കടലിടുക്ക് നീന്തിക്കടന്നത്.

പുലര്‍ച്ചെ 1.55നാണ് ജാഫ്നയ്ക്കടുത്ത് തലൈമന്നാറില്‍ നിന്നാണ് മുരളീധരന്‍ പാക് കടലിടുക്ക് നീന്താന്‍ ആരംഭിച്ചത്. വൈകിട്ട് 4.55ഓടെ 31 കിലോമീറ്റര്‍ പിന്നിട്ട് മുരളീധരന്‍ ധനുഷ്കോടിയില്‍ എത്തി. അവിടെ മുരളീധരനെ സ്വീകരിക്കാന്‍ രാജീവ് ത്രിവേദിയും ഉണ്ടായിരുന്നു. ഇന്ത്യന്‍-ശ്രീലങ്ക നേവിയുടെയും ഇരുസര്‍ക്കാരുകളുടെയും അംഗീകാരത്തോടെയും സാങ്കേതിക സഹായത്തോടെയുമായിരുന്നു മുരളീധരന്റെ നീന്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :