ഹോക്കി ടീമിന് സഹാറ 1.12 കോടി പാരിതോഷികം നല്‍കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പിന്റെ വക പാരിതോഷികം. 1.12 കോടി രൂപയുടെ പാരിതോഷികമാണ് സഹാറ പ്രഖ്യാപിച്ചത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ സര്‍ദാര്‍ സിംഗ്, ഡ്രാഗ് ഫ്ലാക്കര്‍ സന്ദീപ്‌സിംഗ് എന്നിവര്‍ക്ക് പതിനൊന്ന് ലക്ഷം വീതം നല്‍കും. മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് നല്‍കുക. സപ്പോര്‍ട്ട് സ്റ്റാഫിന് ഒരു ലക്ഷം രൂപയും ലഭിക്കും.

ഈയിടെയാണ് സഹാറ ഹോക്കി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കിയത്.

ടീമിന് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മധ്യപ്രദേശ്‌ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഫൈനലില്‍ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയ ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌. ടോപ്‌ സ്‌കോററായ സന്ദീപ്‌ സിംഗിന്‌ ഇതോടെ 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. അഞ്ചു ഗോളുകളാണ്‌ ഫൈനലില്‍ സന്ദീപ് നേടിയത്. ടീമംഗങ്ങള്‍ ഓരോരുത്തര്‍ക്കും 2.5 ലക്ഷം രൂപയും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഞായറാഴ്‌ച നടന്ന ഒളിമ്പിക്‌ ഹോക്കി യോഗ്യതാ റൗണ്ട്‌ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ യോഗ്യത നേടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :