മാസ്റ്റേഴ്സ് ഓപ്പണ്‍: സിന്ധു പൊരുതിത്തോറ്റു

ചാങ്‌ഷൂ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ചൈനാ മാസ്‌റ്റേഴ്‌സ് സൂപ്പര്‍സീരീസ്‌ ബാഡ്‌മിന്റണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സെമിയില്‍ എത്തിയ ഇന്ത്യയുടെ താരം പി വി സിന്ധു പൊരുതി കീഴടങ്ങി. ലോക ഒമ്പതാം നമ്പര്‍താരം ചൈനയുടെ ജിയാംഗ്‌ യാന്‍ജിയാവോയോടാണ്‌ ഇന്ത്യന്‍ താരം സെമിയില്‍ കീഴടങ്ങിയത്‌

ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 10-21 21-14 19 -21 എന്ന സ്‌കോറിനാണ്‌ ഇന്ത്യന്‍ താരം തോറ്റത്‌. 14 മിനിറ്റു കൊണ്ട്‌ എതിരാളിയെ ആദ്യ സെറ്റില്‍ കീഴടക്കിയ ഇന്ത്യന്‍താരം അടുത്ത സെറ്റുകളില്‍ പരാജയപ്പെടുകയായിരുന്നു.

ലോക ഒന്നാം നമ്പറും ഒളിമ്പിക്‌സ് ചാമ്പ്യനുമായ താരത്തെ അട്ടിമറിച്ചായിരുന്നു സിന്ധു സെമിയില്‍ കടന്നത്‌. ഒറ്റദിവസം കൊണ്ടാണ് ഈ താരം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :