ബാഡ്മിന്റണ്‍ താരമാകാന്‍ നടി ശാലിനി

കൊച്ചി| WEBDUNIA|
PRO
PRO
ബാലതാരമായി വന്ന് പിന്നീട് പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ശാലിനി ഇനി അറിയപ്പെടാന്‍പോകുന്നത് ഒരു ബാഡ്മിന്റന്ണ്‍ താരമായിട്ടാണ്. നാഗര്‍കോവിലില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ശാലിനി രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. റാങ്കിംഗിനായി നടത്തിയ ഈ മത്സരത്തില്‍ പങ്കെടുത്ത ശാലിനി സ്റ്റേറ്റ് ലെവല്‍മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വ‍‌ര്‍ഷമായി ബാഡ്മിന്റണ്‍ പരിശീലിക്കുകയാണ് ശാലിനി. ബാഡ്മിന്റണോടുള്ള ഭാര്യയുടെ താല്പര്യം കണ്ട് ശാലിനിക്ക് ഭര്‍ത്താവും തമിഴിലെ പ്രമുഖ താരവുമായ അജിത്ത് അടുത്തിടെ സമ്മാനമായി നല്‍കിയത് ഒരു ബാഡ്മിന്റണ്‍ കോര്‍ട്ട് തന്നെയാണ്.

സ്വന്തം വീട്ടിലെ പൂന്തോട്ടത്തിന്റെ ഒരു ഭാഗം ബാഡ്മിന്റണ്‍ കോര്‍ട്ടാക്കി മാറ്റുകയാണ് അജിത് ചെയ്തത്. കുടുംബാംഗങ്ങളെ കണ്ടു കൊണ്ട് തന്നെ പരിശീലിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് ശാലിനി പറഞ്ഞു. മത്സരവേദികളിലെല്ലാം മകള്‍ അനൗഷ്കയും തന്നോടൊപ്പം ഉണ്ടാകാറുണ്ടെന്ന് ശാലിനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :