മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം

റയല്‍| WEBDUNIA|
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം. അഴ്‌സണലിന് സമനില. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, കാര്‍ഡിഫ് സിറ്റിയെ രണ്ടുഗോളിന് പരാജയപ്പെടുത്തിക്കൊണ്ടാണ്വിജയം നേടിയത്.

ചെല്‍സിയില്‍ നിന്ന് കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ എത്തിയ ജുവാന്‍മാട്ടയുടെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്ററിന് വിജയം നേടിക്കൊടുത്തത്. വാന്‍പേഴ്‌സിയും യംങ്ങുമായിരുന്നു യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്.

ലിവര്‍പൂര്‍ നാലുഗോളിനാണ് എവര്‍ട്ടനെ പരാജയപ്പെടുത്തിയത്. അപരാജിതമായി കുതിക്കുകയായിരുന്ന അഴ്‌സണലിനെ ദുര്‍ബലരായ സതാംപ്ടണാണ് സമനിലയില്‍ കുരുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :