മറഡോണക്കെതിരെ കേസ്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 31 ജൂലൈ 2013 (08:41 IST)
PRO
ഫുഡ്ബോള്‍ ഇതിഹാസം മറഡോണക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് ഡീഗോ മറഡോണക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയതത്. ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖാണ് പൊലീസില്‍ പരാതി നല്‍കിയത്.

വീടിന് മുന്നില്‍ കാത്തു നിന്ന ഫോട്ടോഗ്രഫറെ മറഡോണ ഓടിയെത്തി തൊഴിക്കുകയായിരുന്നുവെന്ന് പരാതി നല്‍കിയ ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖ് പറഞ്ഞു. ഭ്രാന്തനെ പോലെ ഓടിയെത്തിയ മറഡോണ ഒരു ഫ്രീകിക്ക് എടുക്കും വിധമാണ് ആക്രമിച്ചെന്നാണ് എന്‌റിഖ് പൊലീസില്‍ പരാതി നല്‍കിയത്.

എന്തായാലും പൊലീസ് അധികൃതര്‍ മറഡോണയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :