ബോള്‍ട്ടും ഫെലിക്സും മികച്ച അത്‌ലറ്റുകള്‍

ബാഴ്സലോണ| WEBDUNIA|
PRO
PRO
വേഗതയുടെ രാജാവ് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷനാണ്‌ ബോള്‍ട്ടിന്‌ ഈ ബഹുമതി നല്‍കിയത്‌. മികച്ച വനിതാ അത്‌ലറ്റായി അമേരിക്കയുടെ ആലിസണ്‍ ഫെലിക്സ്‌ തെരഞ്ഞെടുക്കപ്പെട്ടു.

ഇതു നാലാം തവണയാണ്‌ ബോള്‍ട്ട്‌ ഈ ബഹുമതിക്ക്‌ അര്‍ഹനാകുന്നത്‌. ഈ നേട്ടം കൈവരിക്കുന്ന ഏക താരമാണ്‌ ജമൈക്കന്‍ സ്പ്രിന്റര്‍. ഒളിമ്പിക്സില്‍ ഹാട്രിക്‌ സ്വര്‍ണമാണ്‌ ബോള്‍ട്ട്‌ നേടിയത്‌.

യുഎസ് അത്‌ലറ്റ് ആരിസ് മെറിറ്റ്, കെനിയന്‍ സ്പ്രിന്‍റര്‍ ഡേവിസ് റുഡിഷ എന്നിവരെ പിന്തള്ളി ബോള്‍ട്ട്. 2008, 2009, 2011 വര്‍ഷങ്ങളിലും ബോള്‍ട്ടിനായിരുന്നു പുരസ്കാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :