ബാഴ്‌സലോണയ്ക്ക് ജയം

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2014 (13:24 IST)
PRO
PRO
തോല്‍വികളില്‍ നിന്ന് ബാഴ്‌സയ്ക്ക് മോചനം. ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് അവര്‍ വിജയം രുചിച്ചത്.

ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ കൈവിട്ട കിരീടമോഹം തിരികെ പിടിക്കാന്‍ ബാഴ്‌സയ്ക്കായി.

ആദ്യപകുതിയില്‍ മങ്ങി കളിച്ചെങ്കിലും ഇരുവര്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. മെസിക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞതാണ് ആരാധകരെ അവേശ ഭരിതരാക്കിയത്. എന്നാല്‍ ആദ്യപകുതിക്കു ശേഷം ആര്‍ടിസ് അഡൂരിസിലൂടെ ബില്‍ബാവോ ബാഴ്‌സയുടെ വലകുലുക്കി.

എന്നാല്‍ ഉടന്‍ തന്നെ പെഡ്രോ ബാഴ്‌സയെ സമനിലയിലെത്തിച്ചു. പിന്നീട് ഫ്രീ കിക്കിലൂടെ മെസിയാണ് ബാഴ്‌സയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇനിയുള്ള കളികളില്‍ അത്‌ലറ്റിക്കോയ്ക്ക് പരാജയമോ സമനിലയോ സംഭവിച്ചാല്‍ ബാഴ്‌സയ്ക്ക് കിരീടം പിടിച്ചെടുക്കാം. റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :