ബാഴ്‌സലോണയ്ക്കും അത്‌ലറ്റികൊ മാഡ്രിഡിനും ജയം

മാന്‍ഡ്രിഡ്| WEBDUNIA|
PRO
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികൊ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ മലാഗയെ തോല്‍പിച്ചത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികൊ മാഡ്രിഡ് റയൊ വല്‍ക്കാനയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ റയോ വാല്‍ക്കാനയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇരു ടീമുകളും ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

മലാഗയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലീഗില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ജെറാഡ് പിക്വെ, പെഡ്രോ, അലക്‌സി സാഞ്ചസ് എന്നിവര്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗ്രാനഡയെ പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ബാഴ്‌സ ഒന്നാം സ്ഥാനെ തിരിച്ചു പിടിച്ചപ്പോള്‍ റയല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 54 പോയിന്റുള്ള അത്‌ലറ്റികൊയ്ക്കാണ് രണ്ടാം സ്ഥാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :