ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കാശ്യപിന് പതിമൂന്നാം റാങ്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ പുരുഷ സിംഗിള്‍സ് താരം പാരുപ്പള്ളി കാശ്യപിന് പതിമൂന്നാം റാങ്ക്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്നലെയാണ് പുതിയ ബാഡ്മിന്‍ഡണ്‍ റാങ്കിംഗ് പട്ടിക പുറത്ത് വിട്ടത്.

റാങ്കിംഗ് പട്ടിക ആദ്യ 25-നുള്ളിലുള്ള ഇന്ത്യന്‍ പുരുഷതാരങ്ങള്‍ ആര്‍ എം വി ഗുരുസായിദത്തും അജയ് ജയറാമുമാണ് ഉള്ളത്. ഗുരുസായിദത്തിന് ഇരുപതാം റാങ്കും അജയ് ജയറാമിന് ഇരുപതിമൂന്നാം റാങ്കും സ്ഥാനത്താണുള്ളത്.

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ സൈന നേവാള്‍ നലാം സ്ഥാനവും പി വി സിന്ധു പത്താം റാങ്കും നിലനിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :