ബയേണ്‍ ചരിത്രനേട്ടത്തിനരികെ

ബെര്‍ലിന്‍| WEBDUNIA|
PRO
ബയേണ്‍ മ്യൂണിക്ക്‌ ജര്‍മന്‍ കപ്പിന്‍റെ ഫൈനലില്‍. വൂള്‍സ്ബര്‍ഗിനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക്‌ ഫൈനലില്‍ കടന്നത്. ചാമ്പ്യന്‍സ്‌ ലീഗ്‌, ജര്‍മന്‍ കപ്പ്‌ കിരീടങ്ങള്‍ ഒരേ സീസണില്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ബയേണ്‍. ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്‌ (ബുണ്ടസ്‌ലീഗാ) കിരീടം ബയേണ്‍ ഉറപ്പാക്കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ് സെമിയിലും ബയേണ്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌.

ഹാട്രിക്‌ സ്വന്തമാക്കിയ മരിയോ ഗോമസിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ പിന്‍‌ബലത്തിലാണ് ബയേണ്‍ മ്യൂണിക് ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്. വെറും ആറു മിനിറ്റിന്‍റെ ഇടവേളയിലാണ് ഗോമസ്‌ ഹാട്രിക് നേടിയത്. കളിയുടെ അവസാന പത്തു മിനിറ്റിനുള്ളിലായിരുന്നു ഗോമസിന്‍റെ അത്ഭുതപ്രകടനം.

ബെര്‍ലിനിലെ ഒളിമ്പിക്‌ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ് ഫൈനല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :