മിയാമി ഓപ്പണ്‍: ഷറപ്പോവയും സെറീനയും ഏറ്റുമുട്ടും

മയാമി| WEBDUNIA|
PRO
മുന്‍ ലോക ഒന്നാംനമ്പര്‍ യെലേന യാക്കോവിച്ചിനെ തോല്‍പിച്ച് ലോക രണ്ടാംനമ്പര്‍താരം മരിയ മയാമി ഓപ്പണ്‍ ടെന്നീസിന്റെ വനിതാവിഭാഗം ഫൈനലില്‍ കടന്നു. (സ്‌കോര്‍ 62, 61). ഫൈനലില്‍ സെറീന വില്യംസുമായി ഷറപ്പോവ ഏറ്റുമുട്ടും.

സ്പാനിഷ്‌ താരം ഡേവിഡ്‌ ഫെററും ബ്രിട്ടന്റെ ആന്‍ഡി മുറെയും മിയാമി ഓപ്പണ്‍ ടെന്നിസ്‌ പുരുഷവിഭാഗം ഫൈനലില് കടന്നു‍. നൊവാക്‌ ദ്യോക്കോവിച്ചിനെ അട്ടിമറിച്ചെത്തിയ ജര്‍മനിയുടെ ടോമി ഹാസിനെയാണ്‌ സെമിയില്‍ ഫെറര്‍ തോല്‍പിച്ചത്‌. സ്കോര്‍ 4-6, 6-2, 6-3.

രണ്ടാം സെമിയില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ്‌ ഗാസ്ക്വെയെ തോല്‍പിച്ചാണ്‌ ബ്രിട്ടന്റെ ആന്‍ഡി മുറെ ഫൈനലിലെത്തിയത്‌. സ്കോര്‍ 6-7, 6-1, 6-2. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന എറ്റവും ഉയര്‍ന്ന സീഡുള്ള താരമാണ്‌ മുറെ. ഞായറാഴ്ചയായിരുന്നു ഫൈനല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :