ദോഹ കോര്‍ട്ടിലും ‘അമ്മ’വരവ്

ദോഹ| WEBDUNIA| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2010 (08:56 IST)
PRO
PRO
ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും അമ്മത്തരംഗം. യു‌എസ് ഓപ്പണ്‍ കിരീടത്തോടെ കോര്‍ട്ടിലെ അമ്മത്താരമായി മാറിയ ബെല്‍ജിയത്തിന്‍റെ കിം ക്ലൈസ്റ്റേഴ്സാണ് ഓപ്പണിലും കിരീടനേട്ടം ആവര്‍ത്തിച്ച് തിരിച്ചുവരവിന് പകിട്ടേകിയത്. ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്നിയാക്കിയെയാണ് ക്ലൈസ്റ്റേഴ്സ് കീഴടക്കിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 5-7, 6-3 സ്കോറിനാണ് ക്ലൈസ്റ്റേഴ്സ് വിജയം നേടിയത്. ഈ സീസണിലെ അവസാന ടൂര്‍ണമെന്റിലും കിരീടം നേടി ക്ലൈസ്റ്റേഴ്സ് മികച്ച നേട്ടം കൈവരിച്ചു. 2009 യു എസ് ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ദോഹ ഫൈനല്‍. അന്നും ജയം ക്ലൈസ്റ്റേഴ്സിന് തന്നെയായിരുന്നു.

ആദ്യ സെറ്റില്‍ മികച്ച മുന്നേറ്റം നടത്തിയ ക്ലൈസ്റ്റേഴ്സ് അടുത്ത സെറ്റില്‍ നിരവധി പിഴവുകള്‍ വരുത്തി. ഇതിലൂടെ വോസ്നിയാക്കി സെറ്റ് നേടുകയും ചെയ്തു. എന്നാല്‍ മൂന്നാം സെറ്റില്‍ വിജയം ഉറപ്പാക്കുന്ന പ്രകടനമാണ് ക്ലൈസ്റ്റേഴ്സ് നടത്തിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ക്ലൈസ്റ്റേഴ്സ്. വീണ്ടും ഒന്നാം നമ്പരിലേക്കെത്താന്‍ താ‍നിക്ക് കഴിയുമെന്നായിരുന്നു ദോഹയില്‍ കിരീടം നേടിയ ശേഷമുള്ള ക്ലൈസ്റ്റേഴ്സിന്‍റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :