ദോഹ ഓപ്പണ്‍: ക്ലൈസ്റ്റേഴ്സിന് ജയം

ദോഹ| WEBDUNIA| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2010 (14:17 IST)
ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സില്‍ കിം ക്ലൈസ്റ്റേഴ്സിന് ജയം. ജെലേന ജാങ്കോവിച്ചിനെയാണ് ക്ലൈസ്റ്റേഴ്സ് കീഴടക്കിയത്. സ്കോര്‍: 6-2, 6-3. യു എസ് ഓപ്പണിന് ശേഷം ആദ്യമായാണ് ക്ലൈസ്റ്റേഴ്സ് കളിക്കാനിറങ്ങുന്നത്. മികച്ച പ്രകടനം നത്തിയ ക്ലൈസ്റ്റേഴ്സ് ആദ്യ സെറ്റ് 2-1ന് ശേഷം കുതിച്ചുകയറുകയായിരുന്നു.

പിഴവുകള്‍ വരുത്താതെ ഏറെ ശ്രദ്ധയോടെ കളിച്ച ക്ലൈസ്റ്റേഴ്സിന് വന്‍ തോല്‍‌വിയാണ് ജാങ്കോവിച്ച് നേരിട്ടത്. യു എസ് ഓപ്പണിന് ശേഷം താന്‍ കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ലെന്നും ഇതിനാല്‍ തന്നെ മത്സരം കടുത്തതായിരുന്നു എന്നും മത്സര ശേഷം കിം ക്ലൈസ്റ്റേഴ്സ് പറഞ്ഞു. ക്ലൈസ്റ്റേഴ്സ് പത്ത് സെര്‍വറുകളാണ് നഷ്ടപ്പെടുത്തിയത്.

എങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ തിരിച്ചുവരവ് നടത്താനാകുമെന്നും കിരീടം നേടാനാകുമെന്നും കോട്ടിലെ അമ്മ പറഞ്ഞു. മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് താരം വെര സ്വൊനരേവ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിക്റ്റോറിയ അസറെങ്ക പറഞ്ഞു. സ്കോര്‍: 7-6(7/4), 6-4.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :