ദക്ഷിണ കൊറിയയിലെ ദേഗുവില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മലയാളി താരങ്ങള്‍ പങ്കെടുക്കും. മയൂഖ ജോണി (ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്), ടിന്റു ലൂക്ക (800മീ), രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്) എന്നിവരാണിവര്‍.
ഓഗസ്റ്റ് മാസം 27-ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്ന് എട്ടുപേരാണ് മത്സരിക്കുന്നത്. ഗുര്‍മീത് സിംഗ്, ബാബുഭായ് പനൂച്ച (20 കിമി നടത്തം), വികാസ് ഗൗഡ, ഹര്‍വന്ത് കൗര്‍ (ഡിസ്കസ് ത്രോ), ഓംപ്രകാശ് സിംഗ് (ഷോട്ട്പുട്ട്) എന്നിവരാണിവര്‍.
അതേസമയം ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണം നേടിയ പ്രീജാ ശ്രീധരനും വെള്ളി നേടിയ കവിത റൗത്തും മീറ്റില്‍ നിന്ന് പിന്മാറിയിരുന്നു.