ദുബായ് ഓപ്പണ്‍ കിരീടത്തിനായുള്ള ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് പരാജയം. ആവേശം മുറ്റിനിന്ന കളിയില്‍ നിലവിലുള്ള ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ദുബായ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തി. സ്കോര്‍: 6-3, 6-3.
ഫെഡററെക്കൂടാതെ ഇവിടെ മൂന്നുതവണ കിരീടമുയര്‍ത്തുന്ന ഏക താരമെന്ന നേട്ടവും ദ്യോക്കോവിച്ചിന് ഇതോടെ സ്വന്തമായി. ടോപ് സീഡ് താരമായ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോക്കോവിച്ചിനോട് തോല്‍വി സമ്മതിക്കുകയായിരുന്നു.
2003, 2005, 2007 വര്‍ഷങ്ങളിലായിരുന്നു ഇവിടെ ഫെഡററുടെ കിരീട നേട്ടം. ഡിസംബറില്‍ ഡേവിസ് കപ്പ് ഫൈനലില്‍ വിജയിച്ചതു മുതല്‍ തുടര്‍ച്ചയായ 14 ജയങ്ങളോടെ കുതിക്കുകയാണ് ദ്യോക്കോവിച്ച്.