ദീപിക പള്ളിക്കലിന് റാങ്കിംഗില്‍ മുന്നേറ്റം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയുടെ മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ ലോക റാങ്കിങ്ങില്‍ രണ്ടു സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തി.

പരുക്കിനെത്തുടര്‍ന്ന് സീസണ്‍ മുഴുവന്‍ കളിക്കാനായില്ലെങ്കിലും റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം നടത്താന്‍ ദീപികയ്ക്കു കഴിഞ്ഞു.

മക്കാവു ഓപ്പണും ചൈന ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും റാങ്കിങ്ങില്‍ മുന്നേറാന്‍ ദീപികയെ സഹായിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :