പെണ്‍കുട്ടിക്ക് അശ്ലീല മെസേജുകള്‍ അയച്ച യുവാവ് പിടിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും അശ്ലീല മെസേജുകള്‍ അയച്ച് ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. വടക്ക് കിഴക്കന്‍ ഡെല്‍ഹി സ്വദേശിയായ വാസീം അക്രമിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് മുഖേനയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ദക്ഷാ ശര്‍മ്മയെന്ന് പരിചയപ്പെടുത്തിയ യുവാവ് ഗ്രാജുവേറ്റാണെന്നാണ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ പെണ്‍കുട്ടി യുവാവുമായുള്ള സുഹൃത് ബന്ധം അവസാനിപ്പിക്കുകയും ഇയാളെ പരമാവധി ഒഴിവാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയോട് തന്നെ വിവാഹം ചെയ്യണമെന്ന് ഇയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

തന്റെ അഭ്യര്‍ഥന വീണ്ടും നിരസിച്ചതിന്റെ പേരില്‍ ഇയാള്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ പെണ്‍കുട്ടിയുടെ പേരില്‍ ഒരു വ്യാജ അക്കൌണ്ട് തുടങ്ങുകയും അതില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് അശ്ലീല മെസേജുകളും, വ്യാജ അക്കൌണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.

ഇതിനുപുറമെ യുവാവ് പെണ്‍കുട്ടിയുടെ അമ്മയോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനു വഴങ്ങിയില്ലെങ്കില്‍ മകള്‍ക്കെതിരെ കൂടുതല്‍ ദുഷ്പ്രചരണം നടത്തുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവാവിന്റെ ഭീഷണി കൂടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :