റയലും ചെല്‍സിയും ക്വാര്‍ട്ടറില്‍

ലണ്ടന്‍‌| WEBDUNIA|
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ റയല്‍ മാഡ്രിഡും ചെല്‍സിയും ക്വാര്‍ട്ടറില്‍. റയല്‍ ഷാല്‍കെയെയും ചെല്‍സി ഗലാറ്റസറെയെയും തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഷാല്‍കെയെ പരാജയപ്പെടുത്തിയത്.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഗലാറ്റസറെ വീഴ്ത്തിയാണ് ചെല്‍‌സി ക്വാര്‍ട്ടറിലെത്തിയത്.

റൊണാള്‍ഡോയുടെ മികവിലാണ് റയല്‍ വിജയിച്ചത്‌. ഇരട്ട ഗോളുകളാണ് റൊണാള്‍ഡോ പായിച്ചത്.

മത്സരം തുടങ്ങി നാലുമിനിറ്റിനുള്ളില്‍ തന്നെ ചെല്‍‌സിക്ക് വേണ്ടി ഏറ്റു ഗോള്‍ പായിച്ചു. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ഗാരി കാഹില്‍ രണ്ടാം ഗോളും സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :