ചികിത്സയ്ക്കായി ടൈഗര്‍ തിരിച്ചു പോയി

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2010 (12:59 IST)
PRO
വിവാഹേതര ബന്ധങ്ങളുടെ പേരില്‍ പൊതുവേദിയില്‍ ക്ഷമ ചോദിച്ച ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് മാനസിക നില ശരിയാക്കാനുള്ള ചികില്‍സാ കേന്ദ്രത്തിലേക്ക് തിരിച്ചു പോയി. ഞായറാഴ്ചയാണ് വുഡ്സ് ചികിത്സയ്ക്കായി ഭാര്യക്കൊപ്പം തിരിച്ചുപോയത്. ക്ഷമാപണത്തിനുശേഷം ഭാര്യ എലിന്‍ നോര്‍ഡെഗ്രിന്‍ വുഡ്സിനോടുള്ള സമീപനത്തില്‍ അയവ് വരുത്തിയിട്ടുണ്ടെന്ന് ‘ദ സണ്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചത്തെ ക്ഷമാപണത്തിനുശേഷം ഭാര്യയുമൊത്ത് വുഡ്സ് ടെന്നീസ് കളിക്കുകയും പരസ്പരം തുറന്ന് സംസാരിക്കുകയും ചെയ്തു. എങ്കിലും ഇരുവരും രണ്ട് കാറുകളിലാണ് വീടുകളിലേക്ക് തിരിച്ചുപോയത്. നവംബറിലെ വിവാദമുയര്‍ന്നശേഷം എലിനും വുഡ്സും തമ്മില്‍ അധികം സംസാരിച്ചിരുന്നില്ല.

വെള്ളിയാഴ്ച വുഡ്സ് നടത്തിയ ക്ഷമാപണം പൂര്‍ണമായും എലിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വുഡ്സിനോട് ക്ഷമിക്കാന്‍ എലിന്‍ തയ്യാറായെങ്കിലും ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് എലിന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഒന്നര ഡസനിലേറെ സ്‌ത്രീകളുമായുള്ള ബന്ധം സമ്മതിച്ച വുഡ്സ്‌ വെള്ളിയാഴ്ച ആരാധകരോടു മാപ്പു പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :