കാമാസക്തി നിയന്ത്രിക്കാന്‍ ടൈഗര്‍ ചികിത്സ തേടി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ വിവാദകുരുക്കിലായ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് ലൈംഗിക പുനരധിവാസകേന്ദ്രം സന്ദര്‍ശിച്ചു. അരിസോണയിലെ ഒരു കേന്ദ്രത്തിലാണ് വുഡ്സ് തന്‍റെ കാമാസക്തി നിയന്ത്രിക്കാനുള്ള തേടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അമിതമായ ചൂതാട്ട ആസക്തി, അമിത കാമാസക്തി എന്നിവയ്ക്ക് ചിക്തിത്സ നല്‍കുന്ന അരിസോണയിലെ മെഡോസ് ക്ലിനിക്കിലാണ് പുതുവര്‍ഷത്തില്‍ വുഡ്സ് സന്ദര്‍ശനം നടത്തിയത്. പ്രണയദിനമായ ഫെബ്രുവരി 14നു മുന്‍പ് വുഡ്സ് ചികിത്സ പൂര്‍ത്തിയാക്കി ക്ലിനിക്ക് വിടുമെന്നാണ് കരുതുന്നത്.ക്ലിനിക്കിലെത്തുന്ന രോഗികള്‍ തങ്ങള്‍ എന്ത് രോഗത്തിനാണ് അടിമപ്പെട്ടിരിക്കുന്നതെന്ന് കാണിക്കുന്ന ടാഗ് കഴുത്തിലണിയണം. കുറച്ചു ദിവസമായി ടൈഗര്‍ ഈ ക്ലിനിക്കിലുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

തന്‍റെ പ്രവര്‍ത്തികളില്‍ ടൈഗറിന് കുറ്റബോധമുണ്ടെന്നും തെറ്റുകളെല്ലാം തിരുത്തി വീ‍ണ്ടും ഗോള്‍ഫിന്‍റെ നിറുകയില്‍ എത്താന്‍ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടെന്നും വുഡ്സിന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു. നവംബര്‍ 27ന് വുഡ്സിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് താരരാജാവിന്‍റെ വീഴ്ച തുടങ്ങിയത്.

പിന്നീട് പന്ത്രണ്ടോളം സ്ത്രീകള്‍ വുഡ്സുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് വുഡ്സിന്‍റെ ദാമ്പത്യ ജീവിതം തകരുകയും ചെയ്തിരുന്നു. അപകടത്തിനും ആരോപണങ്ങള്‍ക്കും ശേഷം ഗോള്‍ഫില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്ത വുഡ്സ് ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :