ചെല്‍‌സിക്ക് സമനില

ബെര്‍ലിന്‍| WEBDUNIA| Last Modified ശനി, 1 മാര്‍ച്ച് 2014 (12:31 IST)
PRO
ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ ഒന്നാംപാദമത്സരത്തില്‍ ചെല്‍സിയെ തൂര്‍ക്കിഷ് ക്ലബായ ഗളത്‌സരെ സമനിലയില്‍ തളച്ചു. ഗളത്‌സരെയുടെ ഹോംഗ്രൗണ്ടിലായിരുന്നു മത്സരം.

ഒന്നാംപകുതിയില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ ഗോളില്‍ ചെല്‍സി ലീഡ് നേടിയെങ്കിലും രണ്ടാംപകുതിയില്‍ കാമറൂണ്‍കാരനായ ഡിഫെന്‍ഡര്‍ ഓര്‍ലിയന്‍ ചോഡുവിലൂടെ ഗളത്‌സരെ സമനിലവരുത്തി.

ഇനി മാര്‍ച്ച് 18-ന് തങ്ങളുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ജയിച്ചാല്‍ ചെല്‍സിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :