ഓസ്ട്രേലിയന്‍ ഓപ്പണ്‍ : ഫെഡറര്‍ പുറത്ത്

മെല്‍ബണ്‍| Joys Joy| Last Modified ശനി, 24 ജനുവരി 2015 (09:50 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പുറത്തായി. ലോക രണ്ടാം നമ്പര്‍ താരമാണ് റോജര്‍ ഫെഡറര്‍ . മൂന്നാം റൗണ്ടില്‍ 46-ആം നമ്പര്‍ താരം ഇറ്റലിയുടെ അന്ദ്രെസ് സെപ്പിയാണ് മുന്‍ ചാമ്പ്യനെ പരാജയപ്പെടുത്തിയത്. ( 6-4, 7-6, 4-6, 7-6).

2001-ന് ശേഷം ഇത് ആദ്യമായാണ് ഫെഡറര്‍ മൂന്നാം റൗണ്ടില്‍ പുറത്താകുന്നത്. പുരുഷ വിഭാഗത്തില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ‍, ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവര്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. നദാല്‍ ഇസ്രായേലിന്റെ ഡുഡി സാലെയെയും മുറെ പോര്‍ച്ചുഗലിന്റെ ജാവോ സോസയെയും കീഴടക്കി.

അതേസമയം, വനിതാവിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ, റുമാനിയയുടെ സിമോണ ഹാലെപ്പ് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :