ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചൈനിസ് വിപ്ലവം തുടരുന്നു. അമേരിക്കന്‍ താരം വീനസ് വില്യംസിനെ അട്ടിമറിച്ച് ചൈനയുടെ ലി ന വനിതാം വിഭാഗം സിംഗിള്‍സ് സെമിയിലെത്തി ചരിത്രം കുറിച്ചു. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു ലി നയുടെ വിജയം. സ്കോര്‍:2-6 7-6 7-5.
മറ്റൊരു ചൈനീസ് താരമായ ഴെംഗ് ജിയും സെമിയിലെത്തിയിട്ടുണ്ട്. സെറീന വില്യംസ്-വിക്ടോറിയ അസറെങ്ക മത്സരത്തിലെ വിജയിയായിരിക്കും ലിയുടെ സെമിയിലെ എതിരാളി. ടൂര്‍ണമെന്റിലെ ആറാം സീഡായ വീനസിന് അപ്രതീക്ഷിത വെല്ലുവിളിയാണ് ലിയില്‍ നിന്ന് നേരിടേണ്ടി വന്നത്.
ആദ്യ സെറ്റ് അനായാസം നേടിയ വീനസ് വലിയ പോരാട്ടമില്ലാതെ മുന്നേറുമെന്ന് തോന്നിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ശക്തമായി തിരിച്ചടിച്ച ലി മത്സരം സ്വന്തമാക്കുകയായിരുന്നു. അദ്യമായാണ് രണ്ട് ചൈനീസ് താരങ്ങള്‍ ഒരു ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ ഒരുമിച്ചെത്തുന്നത്.