വേഗതയുടെ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് ട്വന്റി20 കളിക്കാന്‍ മോഹം. ഒളിപിക്സില്‍ ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ട്വന്റി20 കളിക്കുക എന്നത്. ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ശേഷമാണ് ബോള്‍ട്ട് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
“ക്രിക്കറ്റ് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. സമയം ലഭിക്കുന്നതനുസരിച്ച് ഐ പി എല്‍ മത്സരങ്ങള്‍ കാണാറുണ്ട്. ഐ പി എല്‍ കളിക്കുക എന്നത് ആഗ്രഹം മാത്രമാണ്. അവസരം തരുമെങ്കില്‍ ഒരുകൈ നോക്കാന്‍ തയ്യാറുമാണ്” - തമാശ രൂപേണ ബോള്‍ട്ട് പറഞ്ഞു.
ഇതിനു മുന്‍പ് താന്‍ ചാരിറ്റി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും അന്നൊരിക്കല്‍ ഐ പി എല്‍ ഇതിഹാസം ക്രിസ് ഗെയിലിന്റെ വിക്കറ്റ് തനിക്കാണ് ലഭിച്ചതെന്നും ബോള്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ തന്റെ ആരാധകരെക്കുറിച്ച് ബോധവാനാണെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.