ഐപിഎല്‍ നിശാപാര്‍ട്ടി: മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു

മുംബൈ| WEBDUNIA|
PRO
PRO
ഐ പി എല്‍ ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ പ്രമുഖ ടെലിവിഷന്‍ താരം അപൂര്‍വ അഗ്നിഹോത്രിയുള്‍പ്പെടെ 44 പേര്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ മേയ്‌ 20നു ജൂഹുവിലെ ഒരു ആഡംബര ഹോട്ടലിലായിരുന്നു നിശാപാര്‍ട്ടി അരങ്ങേറിയത്.

ഐ പി എല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പാര്‍ട്ടിയില്‍ പങ്കെടുത്ത ക്രിക്കറ്റ്‌ താരങ്ങളായ രാഹുല്‍ ശര്‍മയുടേയും വെയ്ന്‍ പാര്‍നലിന്റെയും പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഹോട്ടലിലെത്തിയതെന്നുമാണു പിറ്റേന്നു രാഹുല്‍ ശര്‍മ വിശദീകരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :